ജയ്പൂര്‍: കിണറ്റില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലാണ് സംഭവം. ഭുരിഭ ഭൈരവ എന്ന 22കാരിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പിതാവിനും എതിരെ പോലീസ് കേസ് എടുത്തു. ഇവര്‍ ദീര്‍ഘനാളായി സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഭര്‍തൃവീട്ടുകാര്‍ യുവതിയെ കൊന്നതിന് ശേഷം മൃതശരീരം കിണറ്റില്‍ ഉപേക്ഷിച്ചതാണെന്നാണ് ഇവരുടെ ആരോപണം. 4 വര്‍ഷം മുമ്പാണ് വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന് കാണിച്ച് യുവതിയുടെ വീട്ടുകാര്‍ നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
Post Your Comments