കുവൈറ്റ് സിറ്റി: വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടത്തെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി രാജിവച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസം അല്‍ റൂമി രാജിവച്ചത്.
അഴുക്കുചാല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തിരുന്നു. സൈന്യവും നാഷണല്‍ ഗാര്‍ഡും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പെയ്ത കനത്തമഴയെ തുടര്‍ന്നാണ് ഇത്തരം നഷ്ടങ്ങളുണ്ടായത്
Post Your Comments