ന്യൂഡല്‍ഹി•ട്രെയിനില്‍ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ട ഗര്‍ഭിണിയെ സഹയാത്രികന് കൊലപ്പെടുത്തി. പഞ്ചാബ് ബീഹാര്‍ ജാലിയന്‍വാലാ എക്സ്പ്രസിലായിരുന്നു സംഭവം. നാല്പ്പത്തിയഞ്ചുകാരിയായ ചിനത് ദേവി കുടുംബത്തോടൊപ്പം ഈ ട്രെയിനിലെ ജനറല്‍ കമ്പാര്ട്്മെന്റില് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ അടുത്തിരുന്ന സോനു യാദവ് എന്ന യാത്രികന് പുകവലിച്ചത് ഗര്‍ഭിണിയായ ചിനത് ദേവി ചോദ്യം ചെയ്തു.
ഇരുവരും തമ്മിലുള്ള വാക്കേറ്റം മുറുികുന്നതിനിടെ സോനു യാദവ് ചിനത് ദേവിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. ഷാജഹാന്‍പുരില്‍ ട്രെയിന്‍ നിര്‍ത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊല്ലപ്പെട്ട യുവതിയും കുടുംബവും ബീഹാറില്‍ ഒരു പൂജയില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു. കുറ്റവാളിയെ അറസ്റ്റ് ചെയ്തെന്നും ചിനത് ദേവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments