ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമായ 66ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമടക്കായലില്‍ തുടക്കം കുറിച്ചു. വള്ളംകളിയില്‍ 20 ചുണ്ടന്മാരടക്കം 81 വള്ളങ്ങളാണ് അണിനിരക്കുക. ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം നടക്കുന്നത്. വൈകിട്ട് 3.45ന് വനിതകളുടെ മത്സരവും അഞ്ചിന് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലും നടക്കും. അവസാന റൗണ്ടിലെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക.
നെഹ്രു ട്രോഫിയും രണ്ടര ലക്ഷം രൂപയുമാണ് വിജയികൾക്ക് സമ്മാനം. 25,000 പേര്‍ക്കിരിക്കാവുന്ന താത്കാലിക പവലിയനും 2000 പേര്‍ക്കിരിക്കാവുന്ന വി.ഐ.പി പവലിയനുമാണ് കാണികൾക്കായി ഒരുക്കിയിരിക്കുന്നത്. താത്കാലിക പവലിയനില്‍ 100 മുതല്‍ 600 രൂപ വരെയും വി.ഐ.പി പവലിയനില്‍ 2000 മുതല്‍ 3000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
Post Your Comments