
തൃശൂര്‍: ഏറെ വിവാദമായ ‘മീശ’ എന്ന നോവലിന് വീണ്ടും വിവാദത്തിൽ.തൃശൂരില്‍ നടക്കുന്ന ഡിസി ബുക്‌സിന്റെ പുസ്തക മേളയിൽ നിന്ന് വിവാദ നോവൽ മീശ പിൻവലിക്കണമെന്ന് ഭക്തരുടെ ആവശ്യം. തുടർന്ന് മീശ പുസ്‍തകമേളയിൽ നിന്ന് ഡിസി ബുക്സ് പിൻവലിച്ചു. തൃശൂർ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയിൽ നടത്തുന്ന പുസ്തകമേളയിൽ നിന്നാണ് നോവൽ പിൻവലിച്ചത്. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഡിസി ബുക്സ് പുസ്‍തകം പിൻവലിക്കാൻ നിർബന്ധിതമായത്.
ഹിന്ദു വിരുദ്ധ നോവൽ ക്ഷേത്ര പരിസരത്ത് വിൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു വിശ്വാസികളുടെ വാദം. പ്രതിഷേധത്തെ തുടർന്ന് മീശ പുസ്തകമേളയിൽ നിന്നൊഴിവാക്കിയതായി ഡി സി ക്ഷേത്രം അധികൃതർക്ക് എഴുതി നൽകി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് എസ്.ഹരീഷിന്‍റെ മീശ നോവല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
നോവലില്‍ സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായും ചിത്രീകരിച്ചിരുന്നു. ലൈംഗിക ഉപകരണം ആയിട്ടാണ് സ്ത്രീയെ ഇതില്‍ വിശേഷിപ്പിച്ചിരുന്നത്. ബ്രാഹ്മണര്‍ക്ക് എതിരെ നോവലില്‍ ഉള്ള ചില പരാമര്‍ശങ്ങള്‍ വംശീയ അധിക്ഷേപം ആണെന്നും പരാതി ഉയര്‍ന്നിരുന്നു.സംഭവം വിവാദമായതോടെ മാതൃഭൂമി നോവൽ പിൻവലിച്ചിരുന്നു. പിന്നീട് നോവൽ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുകയായിരുന്നു. മേളയ്ക്കായി എത്തിച്ച പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ഭക്തർ സമ്മതിച്ചില്ലെന്നും ആരോപണമുണ്ട്.
Post Your Comments