KeralaLatest News

മൺവിള പ്ലാസ്റ്റിക് ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാർ

തിരുവനന്തപുരം: മൺവിള ഫാമിലി പ്ലാസ്​റ്റിക്ക് ഫാക്ടറിയിൽ തീയിട്ടത് ജീവനക്കാരെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേരെ പോലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിലാണ് തീയിട്ടതെന്ന് ഇരുവരും പോലീസിന് മൊഴി നൽകി. ചിറയിൻകീഴ് സ്വദേശി ബിമൽ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് കുറ്റസമ്മതം നടത്തിയത്.

ബിമൽ തീയിടുകയും ബിനു സഹായിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഡ്യൂട്ടിക്ക് ശേഷമാണ് ഇരുവരും തീവച്ചത്. അന്ന് വൈകിട്ട് ഏഴുമണിക്ക് ശേഷം അവസാന ഷിഫ‌റ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. തൊഴിലാളികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പ്രതികൾക്കെതിരെയുള്ള തെളിവുകളായി പോലീസിന് ലഭിച്ചു.

മൺവിള വ്യവസായ എസ്റ്റേറ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി ​പ്ലാസ്​റ്റിക്​സി​ന്റെ ​​​നിർമാണ യൂണിറ്റിൽ ഒക്​ടോബർ 31നാണ്​ തീപിടിത്തമുണ്ടായത്​. തീപിടിത്തത്തിൽ കോടികളുടെ നഷ്​ടമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button