ചേര്‍ത്തല: വീടിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിച്ചിറങ്ങിയ പൊലീസ്, ക്ഷേത്രത്തില്‍ വിവാഹത്തിനൊരുങ്ങി നിന്ന ഭാര്യയെയും കാമുകനെയും ‘മുഹൂര്‍ത്ത’ത്തിനു മുന്‍പ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇരുപതുകാരിയെയും മണിമല സ്വദേശിയും 27കാരനുമായ കാമുകനെയുമാണ് പിടിയിലായത്. ആശുപത്രിയില്‍ ബന്ധുവിനോടൊപ്പം കൂട്ടനില്‍ക്കുമ്ബോഴാണ് മറ്റൊരു രോഗിക്ക് കൂട്ടിനെത്തിയ യുവാവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. തുടർന്ന് കാമുകനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങുകയായിരുന്നു യുവതി.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. . മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.
ഇതോടെയാണ് ബന്ധുക്കളും നാട്ടുകാരും ഭാര്യയെ അന്വേഷിച്ചത്. ചേര്‍ത്തലയ്ക്ക് സമീപത്തെ ക്ഷേത്രത്തില്‍ കാമുകനൊപ്പം യുവതി വിവാഹത്തിനായി എത്തിയെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ചേര്‍ത്തല പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. ഒന്‍പത് ദിവസം മുമ്ബ് വീടുവിട്ടെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.
Post Your Comments