മലപ്പുറം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീണ്ടും കരിങ്കൊടി പ്രതിഷേധം നടത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തവെയാണ് മന്ത്രിക്കെതിരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
മലപ്പുറം കോട്ടപ്പടിയില്‍ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വേദിയുടെ അരികിലെത്തി കരിങ്കൊടി കാണിച്ചത്. മലപ്പുറം – കൊണ്ടോട്ടി റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തു. ഇതിപ്പോള്‍ മൂന്നാം തവണയാണ് മന്ത്രിക്കെതിരെ ഇപ്രകാരം സംഭവിക്കുന്നത്. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments