![](/wp-content/uploads/2018/10/kodiyeri-3.jpg)
കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ കെ.ടി ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബന്ധു നിയമനത്തില്‍ അപാകത സംഭവിച്ചിട്ടില്ല. ജലീല്‍ കുറ്റം ചെയ്തതായി സിപിഐഎം കരുതുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ല. ജലീലിന്റെ ജന പിന്തുണ ലീഗിന്റെ അഹിഷ്ണുതയാണ് തെളിയിക്കുന്നത് എന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Post Your Comments