തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് എന്തിനാണ് പൊലീസിന്റെ പാസ് എന്ന ചോദ്യവുമായി കെ.മുരളീധരന് എം.എല്‍.എ. സന്നിധാനത്ത് അയ്യപ്പന്മാര് തങ്ങരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ നെയ്ത്തേങ്ങ എന്ത് ചെയ്യണമെന്ന് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവങ്ങളെ തിരഞ്ഞെടുപ്പിനായാണ് കേന്ദ്രവും കേരളവും ഭരിക്കുന്നവര്‍ ഉപയോഗിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും പറയുന്നത് ഒന്നാണ്.ശബരിമല പ്രശ്നം അവസാനിച്ചാല്‍ കോണ്‍ഗ്രസിന് ഇടമുണ്ടാകില്ലെന്നാണ് ഇരുവരും പറയുന്നതെന്നും എം.എല്‍.എ പറയുകയുണ്ടായി.
ജില്ലകളോളം പിണറായി വിജയന് സഞ്ചരിക്കുന്നത് ബി.ജെ.പിക്ക് ആളെക്കൂട്ടാനാണ്. ആര്.എസ്.എസിനും ബി.ജെപിക്കും എതിരെ പിണറായി പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിവാദപ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കണമെന്നും കെ.മുരളീധരന് പറയുകയുണ്ടായി.
Post Your Comments