ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തരം വിഭജനസമയത്ത് ഇന്ത്യയെ കൈവിട്ട്് പാക്കിസ്ഥാനിലേക്ക് പോയവരുടെ ഇവിടെയുള്ള പാരമ്പര്യ സ്വത്തുക്കളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ശത്രുരാജ്യത്തേക്ക് പോയവരുടെ പേരിലുള്ള സ്വത്ത് ശത്രുവിന്റെ സ്വത്തായാണ് പരിഗണിക്കപ്പെടുന്നത്. ഇവ കൈവശംവെച്ചിട്ടുള്ളവരുടെ ഓഹരികള്‍ വില്‍ക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെമ്പാടുമായി 3000 കോടി രൂപയുടെ സ്വത്തുക്കളെങ്കിലും വിറ്റഴിക്കാനുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ശത്രുസമ്പത്ത് എന്ന് പേരിട്ട് വിളിച്ചിരുന്ന ഈ വസ്തുവകകൾ 1965ലെ ഇന്തോ പാക്കിസ്ഥാൻ യുദ്ധത്തിനുശേഷമാണ് ശത്രുസമ്പത്തായി പ്രഖ്യാപിച്ചത്. കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഓഫ് ഇന്ത്യ എന്ന വകുപ്പാണ് നിലവിൽ ഈ വസ്തുവകകൾ കൈകാര്യം ചെയ്യുന്നത്.പാക്കിസ്ഥാനിലേക്ക് പോയവരുടെ സകല സ്ഥാവരവും ജംഗമവും ആയ വസ്തുവകകൾ, ലോക്കറുകൾ, സേഫ് ഡെപ്പോശിറ്റുകൾ, ഓഹരികൾ, പ്രോമിസറി നോട്ടുകൾ, വ്യാപാരങ്ങളിലും വ്യവസായങ്ങളിലുമുള്ള ഓഹരികൾ എന്നിവയെല്ലാം ശത്രുസമ്പത്തായി പ്രഖ്യാപിച്ച് പിടിച്ചെടുക്കുകയായിരുന്നു.
ഇതിന്റെ അവകാശികൾക്ക് പരിമിതമായ അധികാരം മാത്രമേ ഈ സമ്പത്തിലുള്ളൂ.പ്രത്യേകിച്ച് ഒരു ഗുണവുമില്ലാതെ സർക്കാർ കൈവശം വച്ചിരിയ്ക്കുന്ന ഈ വസ്തുവകകൾ വിറ്റഴിയ്ക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നതാണ്. എന്നാൽ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ സമ്മർദ്ദവും ക്കേസുകളും മൂലം നടപടി നീണ്ടുപോവുകയായിരുന്നു.ഈ സമ്പത്തിന്റെ ഓഹരികൾ വിറ്റഴിയ്ക്കുമെന്നാണ് കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ് ഇന്നലെ അറിയിച്ചത്. 2017ൽ ഈ വസ്തുവകകൾ നിയമക്കുരുക്കിൽ നിന്ന് വിമുക്തമാക്കി വിറ്റഴിയ്ക്കാനുള്ള നിയമഭേദഗതി കേന്ദ്രഗവണ്മെന്റ് നടത്തിയിരുന്നു.
പതിനായിരക്കണക്കിനു സ്ഥാവരവസ്തുക്കളാണ് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഓഫ് ഇന്ത്യയുടെ കൈയ്യിലുള്ളത്. ജംഗമവസ്തുവകകളുടെ കൂട്ടത്തിൽ 996 കമ്പനികളിലായി 6.5 കോടി ഷെയറുകളും ഉണ്ട്. ഈ ഷെയറുകളാണ് ആദ്യഘട്ടമായി വിറ്റഴിയ്ക്കുക എന്നറിയുന്നു.എല്ലാ വസ്തുവകകളും വിറ്റഴിയ്ക്കുന്നതിന്റെ ഭാഗമായി കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഓഫ് ഇന്ത്യയുടെ കൈവശമുള്ള വസ്തുവകകളുടെ സർവേ നടക്കുകയാണ്. പതിനയ്യായിരത്തോളം രേഖകളും വസ്തുക്കളും പരിശോധിച്ച് സർവേ നടത്തി കൃത്യമായ വിവരങ്ങളും മൂല്യവും തിട്ടപ്പെടുത്തി വിറ്റഴിയ്ക്കുമെന്നതാണ് ഈ കേന്ദ്രഗവണ്മെന്റിന്റെ പദ്ധതി.
കേരളത്തില്‍ മലബാര്‍ മേഖലയിലും ഇത്തരത്തില്‍ പാക്കിസ്ഥാനിലേക്ക് പോയ ഒട്ടേറെപ്പേരുണ്ട്. അവരുടെ പേരിലുള്ള സ്വത്തുക്കളിലും വില്പന നടപടികള്‍ വരാനാണ് സാധ്യത.ഇത്തരത്തിലുള്ള 996 കമ്പനികളുടെയും സ്വത്തുക്കളുടെയും ആറരക്കോടിയോളം ഓഹരികള്‍ ഇരുപതിനായിരത്തിലേറെ ഓഹരിയുമകളുടെ പക്കലാണുള്ളത്. ഈ കമ്പനികളില്‍ 588 എണ്ണം ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നിയമഭേദഗതി ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടാവരാനുള്ള നീക്കത്തിലാണ് കേന്ദ്രമിപ്പോള്‍.ദശാബ്ദങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ശത്രുവിന്റെ സ്വത്തുവകകള്‍ വിറ്റ് ഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇങ്ങനെ ഖജനാവിലെത്തുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments