മികച്ച വില്പനന്തര സേവനം നൽകുന്ന വാഹനനിര്‍മ്മാതാക്കളിൽ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും ടാറ്റാ മോട്ടോഴ്സും യഥാക്രമം ഒന്നും. രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. ജെ ഡി പവര്‍ ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്സ് സ്റ്റഡിയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 912 പോയിന്റ് നേടിയപ്പോള്‍ ടാറ്റാ മോട്ടോഴ്സിന് 874 പോയിന്റ് സ്വന്തമാക്കി.
2015 മാര്‍ച്ചിനും 2017 ഓഗസ്റ്റിനും ഇടയില്‍ വാഹനങ്ങള്‍ വാങ്ങിയ 9045 ഉപയോക്താക്കളുടെ ഇടയില്‍ സർവേ നടത്തി, സര്‍വീസിന്റെ ഗുണനിലവാരം, സര്‍വീസിനുള്ള മുന്‍കൈയെടുക്കല്‍, സര്‍വീസ് സൗകര്യങ്ങള്‍, സര്‍വീസ് ഉപദേശം, വാഹനം പിക്ക് അപ്പ് ചെയ്യല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് റാങ്കിംഗ് പട്ടിക തയാറാക്കിയത്.
Post Your Comments