Latest NewsInternational

പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടുതീ; അഞ്ച് പേര്‍ മരിച്ചു, ഒന്നരലക്ഷത്തിലധികം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു

പാരഡൈസ്: ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ച കാട്ടുതീയില്‍ അഞ്ച് പേര്‍ മരിച്ചു. കലിഫോര്‍ണിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം ആരംഭിച്ച കാട്ടുതീ ഇപ്പോള്‍ മൂന്നിടങ്ങളിലായി വ്യാപിച്ചുകഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ഒന്നരലക്ഷത്തിലധികം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.

മലിബു അടക്കമുള്ള തീരപ്രദേശങ്ങള്‍ക്കും കാട്ടുതീ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനകം 20,000-ലധികം ഏക്കര്‍ സ്ഥലം തീവിഴുങ്ങിക്കഴിഞ്ഞു. കാറ്റു ശക്തമാകുന്നത് സ്ഥിതിഗതികള്‍ മോശമാക്കുന്നു. തീയണയ്ക്കാനുള്ള ശ്രമത്തില്‍ ഏതാനും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികള്‍ക്കും പരിക്കേറ്റു.v

shortlink

Related Articles

Post Your Comments

Related Articles


Back to top button