ചാലക്കുടി: മദ്യപിച്ച് ലക്കുകെട്ട് വാഹനങ്ങളും കാല്‍നടയാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ച് മധ്യവയസ്കന്. ആഡംബരക്കാര്‍ പായിച്ച് അപകട പരമ്പര സൃഷ്ടിയാള് ഒടുവില്‍ പൊലീസ് പിടിയിലായി. ചാലക്കുടി എസ്.എച്ച്. കോളേജിന് സമീപം താമസിക്കുന്ന കല്ലേലി ജോസ് (50) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഭവം. ചാലക്കുടി മെയിന്‍ റോഡില്‍ ആനമല ജംങ്ക്ഷന് മുതല്‍ നോര്‍ത്ത് ജംങ്ക്ഷിലെ ഐനിക്കല്‍ തിയേറ്റര്‍ വരെയായിരുന്നു ജോസിന്റെ ആഡംബര പാച്ചില്‍.
രണ്ട് ഓട്ടോറിക്ഷകളും ആറ് ബൈക്കുകളുമാണ് തകര്‍ന്നത്. വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. സ്ത്രീയുടെ നില അതീവഗുരുതരമാണ്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചാലക്കുടി പെല്ലിശേരി ലോനയുടെ മകന് ലിജോ, ഭാര്യ അനു, മകന് രണ്ടരവയസുള്ള അലന് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ അനുവിന്റെ നിലയാണ് അതീവഗുരുതരം. തലയ്ക്കു പരിക്കേറ്റ അനു അബോധാവസ്ഥയിലാണ്.ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ചുണ്ടങ്ങപറമ്ബില് സതീശനും ഗുരുതര പരിക്കുണ്ട്.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന അപ്പോളോ ടയേഴ്സ് ജീവനക്കാരന് മുളന്തുരുത്തി സ്വദേശി സേതു, കാല്‍നട യാത്രക്കാരന് ചാലക്കുടി സ്വദേശി മുരുകേശന് എന്നിവരെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആനമല ജംഗ്ഷനില്‍നിന്ന് അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ പെട്രോള്‍ പമ്ബിന് സമീപംവച്ച് ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെയാണ് ആദ്യം ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ അതുവഴി പോയിരുന്ന ബൈക്കുകളേയും ഓട്ടോറിക്ഷകളെയും ഇടിച്ചുതെറിപ്പിച്ചു. നോര്‍ത്ത് ജംഗ്ഷനില്‍ എത്തിയപ്പോഴേക്കും കാര്‍ ഓഫായി. ടൗണില്‍ സംഹാരതാണ്ഡവം നടത്തുന്ന കാറിനെ പിന്തുടര്ന്ന് വന്ന നാട്ടുകാര്‍ കാര്‍ വളഞ്ഞ് കാര്‍ ഓടിച്ചിരുന്ന ജോസ് കല്ലേലിയെ പിടികൂടി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തിയശേഷം അറസ്റ്റു ചെയ്തു. ആനമല ജംഗ്ഷന് മുതല്‍ നോര്‍ത്ത് ജംഗ്ഷന് വരെ റോഡ് കുരുതിക്കളമായി മാറി. റോഡില്‍ തകര്‍ന്ന വാഹനങ്ങളുടെ ചില്ലുകളും രക്തവും തളം കെട്ടിക്കിടക്കുന്ന കാഴ്ചയാണ്.ജോസിനൊപ്പം കാറില്‍ ഇയാളുടെ മകന് ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍, ഇദ്ദേഹം തനിച്ചായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. നാട്ടുകാര്‍ തടഞ്ഞതോടെയാണ് ജോസ് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയത്. ഇയാളുടെ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
പൊലീസെത്തി ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തി. ടൗണിന് പുറത്തുള്ള ഒരു ക്ലബ്ബില്‍ ഇരുന്ന് മദ്യപിച്ചശേഷം ജോസ് കാറോടിച്ച് ടൗണിലേക്ക് വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12 വാഹന ഉടമകള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇരുപതോളം വണ്ടികള്‍ക്ക് കേടുപാടുണ്ടായെന്നാണ് വിവരം.
Post Your Comments