അബുദാബി: വാട്സാപ്പിൽ വരുന്ന ചില ലിങ്കുകൾ തുറക്കരുതെന്ന മുന്നറിയിപ്പുമായി യുഎഇ ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി. വാട്ട്സാപ്പ് ഗോൾഡ് വേർഷൻ എന്ന സന്ദേശവുമായി എത്തുന്ന ലിങ്കുകൾ തുറക്കരുതെന്നാണ് മുന്നറിയിപ്പ്. ഇവ തുറന്നാൽ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ടേക്കാം. കൂടാതെ തേഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും അതീവ സൂക്ഷ്മത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments