KeralaLatest News

എടിഎം കവർച്ചാക്കേസ്; പ്രതികൾക്ക് വേണ്ടി ഹാജരായത് ബി. എ ആളൂർ

കൊച്ചി : സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നടന്ന എടിഎം കവർച്ചാക്കേസിലെ പ്രതികൾക്ക് വേണ്ടി തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായത് അഡ്വക്കേറ്റ് ബി. എ ആളൂർ. ഹരിയാന സ്വദേശികളായ ഹനീഫ (37), നസിം (24) എന്നിവരെയാണ് അന്വേഷണസംഘം ഇന്ന് കോടതിയിലെത്തിച്ചത്. മറ്റൊരു പ്രതിയായ പപ്പി ഡൽഹിയിലെ ബൈക്ക് മോഷണ കേസിൽ തിഹാർ ജയിലിൽ റിമാൻഡിലാണ് ഇയാളെ 14ന് കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ പോലീസ് തുടങ്ങി.

ഇന്ന് രണ്ടാം ശനിയാഴ്ച ആയിട്ടും കോടതിയിൽ എത്തിയ ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റ് പ്രതികളെ 23വരെ റിമാൻഡിൽ വിട്ടു. കടുത്ത പോലീസ് അകമ്പടി യോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനു അപേക്ഷ കൊടുക്കുമെന്ന് സിഐ ഉത്തമൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ യഥാർത്ഥ പ്രതികളെ പോലീസ് അറസ്റ് ചെയ്തിട്ടില്ല എന്നും ഈ പ്രതികൾക്കു കേസിൽ നേരിട്ടു ബന്ധം ഇല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആളൂർ മാധ്യമങ്ങളോട് പറഞ്ഞു. അന്യസംസ്ഥാനക്കാർ ഉൾപ്പെട്ട ഇത്തരം കേസുകളിൽ ആളൂർ ഹാജരാകുന്നത് പോലീസ് വൃത്തങ്ങളിൽ ചർച്ചയ്ക്കിടയാക്കുകയാണ്.

കഴിഞ്ഞ ഒക്ടോബർ 12ന് ആണ് ഇരുമ്പനത്തെയും കൊരട്ടിയിലെയും കോട്ടയത്തെയും എസ്ബിഐ എടിഎം തകർത്ത്‌ 35 ലക്ഷം രൂപ കവർന്നത്. എ ടി എം ന്റെ ഷട്ടറുകൾ അടച്ചിട്ട് ക്യാമറകൾ പെയിന്റ് ചെയ്ത ശേഷം ഗ്യാസ്‌കട്ടർ ഉപയോഗിച്ച് മെഷീൻ പൊളിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button