തിരുവനന്തപുരം: അഞ്ചു കോടി വീടുകളില്‍ ശബരിമലയില്‍ നിന്ന് പകര്‍ന്ന അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ഗണേശോത്സവ ട്രസ്റ്റ്, അയ്യപ്പ ധര്‍മ്മ രക്ഷാ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ വീടുകളിലാണ് അയ്യപ്പജ്യോതി തെളിയിക്കുന്നത്. അയ്യപ്പ ജ്യോതി പ്രയാണം 12ന് പത്മനാഭ സ്വാമി ക്ഷേത്ര നടയില്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ട്രസ്റ്റ് കണ്‍വീനര്‍ ആര്‍ ഗോപിനാഥന്‍ നായര്‍, എംഎസ് ഭുവനചന്ദ്രന്‍, ചെങ്കല്‍ ശ്രീകുമാര്‍ എന്നിവര്‍ അറിയിക്കുകയുണ്ടായി.
അതേസമയം മണ്ഡല-മകരവിളക്കുകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്കായി പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മണ്ഡലകാലത്ത് ശബരിമലയില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള പാസ് നിര്‍ബന്ധമാക്കി. അല്ലാത്തപക്ഷം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല. എന്നാല്‍ അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ഇത് ബാധകമാണോ എന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള യാത്ര കെ.എസ്.ആര്‍.ടി.സി ബസില്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
ഇതിനായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. www.keralartc.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഭക്തര്‍ക്ക് നേരിട്ട് ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നിലയ്ക്കലില്‍ ഒരുക്കുന്നുണ്ട്. എടുക്കുന്ന ടിക്കറ്റുകള്‍ 48 മണിക്കൂര്‍ മാത്രം ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റുകളാണ്. അതിനാല്‍ ദര്‍ശനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ തീര്‍ത്ഥാടകര്‍ മടങ്ങേണ്ടിവരും. കൂടാതെ ദര്‍ശനത്തിനായി പ്രത്യേക ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശബരിമയിലും പരിസരങ്ങളിലുമുള്ള എല്ലാ കച്ചവട-ഭക്ഷണ ശാലകളിലെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍കാര്‍ഡും നിര്‍ബന്ധമാണ്. ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു ഉടലെടുത്ത പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.
Post Your Comments