KeralaLatest News

തൃപ്പൂണിത്തുറ എടിഎം കവർച്ചാക്കേസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

എറണാകുളം : എസ്ബിഐ എടിഎം തകർത്ത് 35 ലക്ഷം രൂപ കവർന്ന പ്രതികളെ ഇന്ന് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഹരിയാന സ്വദേശിയായ ഹനീഫ് (37 ), രാജസ്ഥാൻ സ്വദേശിയായ നസീം (24 ) എന്നിവരെ ഇന്ന് തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.

തൃപ്പുണിത്തുറ ഇരുമ്പനത്തും തൃശൂർ കൊരട്ടിയിലും കോട്ടയത്തുമുള്ള എടിഎം കുത്തിത്തുറന്ന് 35 ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതികളാണിവർ. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുമെന്ന് തൃപ്പൂണിത്തുറ സിഐ ഉത്തംദാസ് പറഞ്ഞു.

കവർച്ചയുടെ മുഖ്യ സൂത്രധാരനായ രാജസ്ഥാൻ സ്വദേശി പപ്പി(32 ) യുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ടെങ്കിലും വാഹന മോഷണവുമായി ബന്ധപ്പെട്ട് ഇയാൾ എപ്പോൾ ഡൽഹിയിലെ തീഹാർ ജയിയിൽ ആയതിനാൽ 14 ബുധാഴ്ചയെ ഇയാളെ കേരളത്തിൽ എത്തിക്കാനാകൂ. പപ്പിയെ എത്രയും വേഗം കേരളത്തിലെത്തിക്കാനായി പോലീസ് നീക്കങ്ങൾ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button