ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പരസ്പരം ആളുകള്‍ തമ്മില്‍ കാണാനാവത്ത വിധം അന്തരീക്ഷ മലിനീകരണം നില നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇതൊന്നും വകവെക്കാതെ കുടുംബസമേതം വിദേശയാത്ര നടത്തുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഒരു പ്രാദേശിക ചാനല്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റ് പിടിച്ചത്. കേജരിവാള്‍ ഡല്‍ഹിയിലില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം സ്ഥിരീകരണം നല്‍കിയെങ്കിലും മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയിലെ അന്തരീക്ഷത്തെ ഗ്യാസ് ചേംബര്‍ എന്ന് കേജരിവാള്‍ വിശേഷിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയും കടന്ന് വെടിക്കെട്ട് നടന്നതോടെയാണ് സ്ഥിതി അതീവ ഗുരുതരമായത്.
ബുധനാഴ്ച രാത്രി എട്ടോടെയാണ് അന്തരീക്ഷ മലിനീകരണ തോത് ഉയരാന്‍ തുടങ്ങിയത്. ദീപാവലി ദിവസം രാത്രി എട്ട് മുതല്‍ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാവൂയെന്നു സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു എന്നാല്‍ അത് തള്ളിക്കളഞ്ഞ് ആളുകള്‍ വൈകുന്നേരത്തോടെ പടക്കം പൊട്ടിക്കാന്‍ തുടങ്ങിയതും ഡല്‍ഹിയിലെ അന്തരീക്ഷത്തിന്‍റെ അവസ്ഥ ഇത്ര മോശമാക്കുന്നതിന് കാരണമായി.
Post Your Comments