കാലിഫോര്‍ണിയ: ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുതീ പടരുന്നു. അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് ആയിരത്തോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പാരഡൈസ്, മഗാലിയ, കോണ്‍കൗ അടക്കമുള്ള പട്ടണങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അഗ്‌നിശമനസേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കാറ്റു ശക്തമാകുന്നത് സ്ഥിതിഗതികള്‍ മോശമാക്കുന്നു. വ്യാഴാഴ്ച സീയേറ ഫുട്ഹില്‍സില്‍ ആരംഭിച്ച കാട്ടുതീ 8,000 ഏക്കര്‍ മേഖലയെ ബാധിച്ചു. തീപിടുത്തത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
Post Your Comments