ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകൾ ഇന്റര്‍സെപ്റ്റര്‍ 650,കോണ്‍ടിനന്റല്‍ ജിടി 650 എന്നിവയുടെ വില വിവരങ്ങൾ പുറത്തു വിട്ടു. നാലുലക്ഷം രൂപയാണ് ഇന്റര്‍സെപ്റ്ററിന്റെ ഓൺറോഡ് വില എന്നാണ് റിപ്പോർട്ട്. കോണ്‍ടിനന്റല്‍ ജിടി 650 ക്ക്. 3.40 ലക്ഷം രൂപയാണ് ഷോറൂം വില. ഇന്റര്‍സെപ്റ്ററിനെക്കാളും ഒരല്‍പം വിലക്കൂടുതലാകാനും സാധ്യതയുണ്ട്.
ഇന്ത്യയില്‍ വില്‍പനയ്ക്കു വരുന്ന ഏറ്റവും വിലകുറഞ്ഞ പാരലല്‍ ട്വിന്‍ മോഡേണ്‍ ക്ലാസിക് ബൈക്കുകളായി ഇവർ മാറുമെന്ന് ഉറപ്പ്. നവംബര്‍ 14 ന് ഔദ്യോഗികമായിവിപണിയിൽ അവതരിക്കുന്ന ഈ ബൈക്കുകൾക്ക് അന്നേ ദിവസം തന്നെ ബുക്കിങ്ങും ആരംഭിക്കും. 5,000 രൂപയാകും ബുക്കിംഗ് തുക. ജനുവരി ആദ്യവാരം മുതല്‍ ഈ ബൈക്കുകള്‍ നിരത്തിലെത്തി തുടങ്ങും. രാജ്യാന്തര വിപണികളില്‍ ഇപ്പോൾ ഇരു മോഡലുകളും വില്‍പനയിലുണ്ട്. ഏകദേശം 5.16 ലക്ഷം രൂപയാണ് അവിടത്തെ വില.
Post Your Comments