തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ പേരിൽ തിരുവനന്തപുരം പാലോടില്‍ യുവാവിനും കുടുംബത്തിനും നേരെ പോലീസ് അതിക്രമം. നിലക്കലില്‍ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനും കുടുംബത്തിനും നേരേ പോലീസ് അതിക്രമം. പാലോട് സ്വദേശി സജീവിനെയും കുടുംബത്തെയുമാണ് പാലോട് സിഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി വീട്ടില്‍ കയറി അക്രമിച്ചത്. സജീവിന്റെ വീട്ടില്‍ രാത്രിയോടെ ആണ് പോലീസ് എത്തിയത്. കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്ന പോലീസ് സംഘം സജീവിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി.
തുടർന്ന് പോലീസ് സജീവിന്റെ ക്യാന്‍സര്‍ രോഗിയായ അച്ഛന്‍ മോഹനന് നേരെ തിരിഞ്ഞു.രോഗിയായ തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട് സജീവിന്റെ മാതാവ് ഓമന കരഞ്ഞപേക്ഷിച്ചിട്ടും പോലീസുകാര്‍ സജീവിനും അച്ഛന്‍ മോഹനനും നേരെ മര്‍ദ്ദനം തുടര്‍ന്നു. മാത്രമല്ല സജീവിന്റെ ഭാര്യ അനുജയെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു.അനുജയെ മര്‍ദ്ദിക്കുന്നത് കണ്ട് സജീവിന്റെ മാതാവ് ഓമന തടസമായി ചെയ്യന്നപ്പോഴാണ് ഓമനക്ക് നേരെ പോലീസ് മര്‍ദ്ദനം അഴിച്ചുവിട്ടത്. ഓമനയുടെ തലമുടിയില്‍ പിടിച്ച് ഭിത്തിയില്‍ പല വട്ടം ഇടിച്ചു. താഴെ വീണ ഓമനയുടെ അടിവയറില്‍ പാലോട് സിഐ മനോജ് കുമാര്‍ ചവട്ടി പരിക്കേല്‍പിച്ചു.
ശേഷം മൂന്ന് കൈ കുഞ്ഞുങ്ങള്‍ അടങ്ങുന്ന സജീവിന്റെ കുടുംബത്തെ ഒന്നടങ്കം പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി. ഓമനക്ക് ഗുരുതരമായി പരുക്കേറ്റെന്ന് മനസ്സിലായപ്പോള്‍ സജീവിനെ ഒഴിച്ച് മറ്റെല്ലാവരെയും പോലീസ് വിട്ടയച്ചു.നാട്ടുകാര്‍ ചേര്‍ന്ന് ഓമനയെ പാലോട് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും തലക്കും കൈയ്ക്കും ഗുരുതര പരുക്കേറ്റതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി. സജീവിനും കുടുംബത്തിനും നേരെ നടന്ന അക്രമത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീകളെ മര്‍ദ്ദിക്കുകയും വനിത പോലീസ് പോലും ഇല്ലാതെ സജീവിന്റെ മാതാവിനെയും ഭാര്യയെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയതിനും പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
Post Your Comments