തിരുവനന്തപുരം: ശബരിമല വിഷയത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറുന്ന നടപടിയാണ് പിണറായിയുടെ ഭ്രാന്തൻ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതിന്നു ബിജെപി നേതാവ് വി വി രാജേഷ്. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് പോലീസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാലോട് സ്വദേശി സജീവിനെയും കുടുംബത്തെയുമാണ് പാലോട് സിഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി വീട്ടില്‍ കയറി അക്രമിച്ചത്.
നിലക്കലില്‍ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനും കുടുംബത്തിനും നേരേ പോലീസ് അതിക്രമം നടത്തിയത്. സജീവിന്റെ പാലോടുള്ള വീട്ടില്‍ രാത്രിയോടെ ആണ് പോലീസ് എത്തിയത്. കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്ന പോലീസ് സംഘം സജീവിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി.
കലിയടങ്ങാത്ത പോലീസ് സജീവിന്റെ ക്യാന്‍സര്‍ രോഗിയായ അച്ഛന്‍ മോഹനന് നേരെ തിരിഞ്ഞു.രോഗിയായ തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട് സജീവിന്റെ മാതാവ് ഓമന കരഞ്ഞപേക്ഷിച്ചിട്ടും പോലീസുകാര്‍ സജീവിനും അച്ഛന്‍ മോഹനനും നേരെ മര്‍ദ്ദനം തുടര്‍ന്നു. മാത്രമല്ല സജീവിന്റെ ഭാര്യ അനുജയെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു.
അനുജയെ മര്‍ദ്ദിക്കുന്നത് കണ്ട് സജീവിന്റെ മാതാവ് ഓമന തടസമായി ചെയ്യന്നപ്പോഴാണ് ഓമനക്ക് നേരെ പോലീസ് മര്‍ദ്ദനം അഴിച്ചുവിട്ടത്. ഓമനയുടെ തലമുടിയില്‍ പിടിച്ച് ഭിത്തിയില്‍ പല വട്ടം ഇടിച്ചു. താഴെ വീണ ഓമനയുടെ അടിവയറില്‍ പാലോട് സിഐ മനോജ് കുമാര്‍ ചവട്ടി പരിക്കേല്‍പിച്ചു. ശേഷം മൂന്ന് കൈ കുഞ്ഞുങ്ങള്‍ അടങ്ങുന്ന സജീവിന്റെ കുടുംബത്തെ ഒന്നടങ്കം പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി.
ഓമനക്ക് ഗുരുതരമായി പരുക്കേറ്റെന്ന് മനസ്സിലായപ്പോള്‍ സജീവിനെ ഒഴിച്ച് മറ്റെല്ലാവരെയും പോലീസ് വിട്ടയച്ചു.നാട്ടുകാര്‍ ചേര്‍ന്ന് ഓമനയെ പാലോട് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും തലക്കും കൈയ്ക്കും ഗുരുതര പരുക്കേറ്റതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി. ഇതിനെയാണ് വി വി രാജേഷ് നിശിതമായി വിമർശിച്ചത്.
എട്ട് വയസ്സ് പ്രായമായ മകൾ അവന്തികയെയും, ആറ് വസ്സുള്ള മകൻ ആര്യനെയും കൊണ്ട് വാമനപുരം മണ്ഡലത്തിലെ പാലോട് ചല്ലിമുക്കിൽ നിന്നും സജീവ് ചിത്തിര ആട്ടത്തിന് ശബരിമലയിലെത്തി, സജീവിനെ കള്ളക്കേസിൽ കുടുക്കിയ പോലീസ് ഇന്നലെ രാത്രി 9.30 ന് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു , 67 വയസ്സുള്ള അമ്മയെയും, ഭാര്യയെയും പുരുഷ പോലീസ് ക്രൂരമായി മർദ്ദിച്ചു, പാലോട് CI മനോജ് പ്രായമായ അമ്മയുടെ വലതു കൈ ചവിട്ടി ഒടിച്ചു, തലമുടി ചുറ്റിപ്പിടിച്ച് ചുവരിൽ ഇടിച്ചതിനെ തുടർന്ന് ആരംഭിച്ച ഛർദ്ദിൽ ഇപ്പോഴും തുടരുന്നുവെന്നു രാജേഷ് വ്യക്തമാക്കി.
സജീവിന്റെ ഭാര്യയുടെ ശരീരത്തിൽ പലയിടത്തും മർദ്ദനത്തിന്റെ പാടുകളുണ്ട്, വനിതാ പോലീസിനെക്കൂടാതെ തന്നെ ഇവരെ രാത്രിയിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് പോയി, തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്നും കൈക്ക് plaster ഇട്ട ശേഷം ഇപ്പോൾ ഇവർ പാലോട് ഗവൺമെന്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ് , പുരുഷ പോലീസിനെ കൊണ്ട് വനിതകളെ മർദ്ദിച്ച പിണറായിയുടെ നയം ഞങ്ങൾ തിരുത്തും, തിരുത്തിക്കും , കാത്തിരുന്നു കണ്ടോളൂ, ശബരിമല ഒരു ,’സമസൃ ‘ തന്നെയാണ് എന്നും വി വി രാജേഷ് മുന്നറിയിപ്പ് നൽകി. ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
Post Your Comments