Latest NewsKerala

പിണറായിയെ പോലെ നൂറ് പേര്‍ വന്നാലും ഇവിടുത്തെ ആചാരനുഷ്ഠാനങ്ങളെ മാറ്റാന്‍ പറ്റില്ല; ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കെ. സുധാകരന്‍

അവര്‍ നിലപാടുകള്‍ മാറ്റി മാറ്റി കളിക്കുന്നു. ശ്രീധരന്‍ പിള്ളയുടെ രഥയാത്ര അദ്വാനിയുടെ രഥയാത്രക്ക് തുല്യമാണെന്നും സുധാകരന്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശബരിമല നിലപാട്.

കാസര്‍കോഡ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി ആഞ്ഞടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. പിണറായിയെ പോലെ നൂറ് പേര്‍ വന്നാലും ഇവിടുത്തെ ആചാരനുഷ്ഠാനങ്ങളെ മാറ്റാന്‍ പറ്റില്ലെന്നും ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി വിജയന്‍ ഈ വിധി നേടിയതെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്റെയും ബിജെപിയുടേയും കപടമുഖം പൊളിക്കാനാണ് ഈ യാത്ര. ശബരിമലയില്‍ ലിംഗ അസമത്വമില്ല, നിയന്ത്രണം മാത്രമാണുള്ളത്. ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടാക്കുന്നത് കോടതിയും, സര്‍ക്കാരുമല്ല. ക്ഷേത്ര തന്ത്രിമാരാണ് ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഉണ്ടാക്കുന്നത്. വര്‍ഗീയത ആളിക്കത്തിച്ച് അധികാരം നേടാമെന്ന അത്യാഗ്രഹമാണ് ബിജെപിയ്ക്ക്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി ബുദ്ധിയില്ലാത്ത തീരുമാനമാണെന്നും സുധാകരന്‍ പരിഹസിച്ചു.

ആര്‍എസ്എസ് ജനങ്ങളെ പറ്റിക്കുക്കുകയാണ്. അവര്‍ നിലപാടുകള്‍ മാറ്റി മാറ്റി കളിക്കുന്നു. ശ്രീധരന്‍ പിള്ളയുടെ രഥയാത്ര അദ്വാനിയുടെ രഥയാത്രക്ക് തുല്യമാണെന്നും സുധാകരന്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശബരിമല നിലപാട്. സിപിഎമ്മിന്റെയും, ബിജെപിയുടെയും കപട മുഖം പൊളിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button