
കൊച്ചി: സ്റ്റിറോയ്ഡുകൾ അനധികൃതമായി വിൽപ്പന നടത്തിയ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. എളമക്കരക്കു സമീപമുള്ള ജിമ്മിലെ പരിശീലകനായ മിൻഹാജാണ് പിടിയിലായത്. ജിമ്മിലെത്തുന്നവർക്ക് ശരീര പുഷ്ടിക്കെന്ന പേരിലാണ് സ്റ്റിറോയ്ഡുകൾ വിറ്റിരുന്നത്. ഇയാളുടെ പക്കൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന മരുന്നുകൾ കണ്ടെടുത്തു.
മൂന്നിരട്ടിയിലധികം വില ഈടാക്കിയാണ് ഇയാൾ സ്റ്റിറോയ്ഡുകൾ വിറ്റിരുന്നത്. വിദേശത്തു നിന്നും ഇറക്കു മതി ചെയ്ത മരുന്ന് ചെന്നൈയിൽ നിന്നും കൊറിയർ വഴിയാണിത് കൊച്ചിയിലെത്തിക്കുന്നത്. ഡോക്ടർമാരുടെ കുറിപ്പടിയും നിർദ്ദേശവുമില്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്നാണ് നിയമം. പിടിച്ചെടുത്ത മരുന്നുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറി.
Post Your Comments