ചാലക്കുടി: മദ്യപിച്ച് കാറോടിച്ച് മധ്യവയസ്കന് ഇടിച്ചു തകര്‍ത്തത് 8 വാഹനങ്ങള്‍. പരിക്കേറ്റവരില്‍ സ്ത്രീയുടെ നില അതീവഗുരുതരം. കാര്‍ ഓടിച്ചിരുന്ന ചാലക്കുടി കല്ലേലി ജോസി (55) നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.45-നു ആനമല ജംഗ്ഷനിലായിരുന്നു അപകടം. കാര്‍ ഇടിച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചാലക്കുടി പെല്ലിശേരി ലോനയുടെ മകന് ലിജോയുടെ ഭാര്യയായ അനുവെന്ന യുവതിയുടെ നില ഇപ്പോള്‍ അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.ലിജോക്കും ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനും പരിക്കുണ്ട്.
കൂടാതെ കലിക്കല്‍ ഗംഗാധരന്റെ മകന് ചുണ്ടങ്ങപറന്പില് സതീശനു ഗുരുതര പരിക്കുണ്ട് . അമിത വേഗത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പാഞ്ഞെത്തിയ കാര്‍ 2 ഒാട്ടോറിക്ഷകളേയും 6 ബെെക്കുകളും ഇടിച്ച് തകര്‍ത്തു. ഇതില്‍ ഒരു ബെെക്കിലാണ് അനു സഞ്ചരിച്ചിരുന്നത്. ഒാട്ടോയില്‍ സഞ്ചരിച്ച ആളാണ് മറ്റൊരു ഗുരുതരമായി പരിക്കേറ്റ സതീശന്.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന അപ്പോളോ ടയേഴ്സ് ജീവനക്കാരന് മുളന്തുരുത്തി സ്വദേശി സേതു, കാല്‍നട യാത്രക്കാരന് ചാലക്കുടി സ്വദേശി മുരുകേശന് എന്നിവരെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് ജംഗ്ഷനില്‍ വെച്ച് കാര്‍ ഒാടിച്ചയാളെ നാട്ടുകാര്‍ പിടികൂടി. നന്നായി പെരുമാറി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തിയശേഷം അറസ്റ്റു ചെയ്തു.
Post Your Comments