കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ ഡ്രൈവര്‍ ജീവനൊടുക്കി. കൊട്ടാരക്കര സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കൊല്ലം സ്വദേശി ഓമനക്കുട്ടനെയാണ് (52) ഷോപ്പിംഗ് കോംപ്ലക്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
പത്ത് വര്‍ഷമായി കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാള്‍. വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം സ്റ്റാന്‍ഡില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നെന്ന് മറ്റു ജീവനക്കാര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments