ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഗുരുതരാവസ്ഥയിൽ. പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് ജനങ്ങൾ ദീപാവലി ആഘോഷിച്ചതോടെയാണ് ഡൽഹി പുകയിൽ മുങ്ങിയത്. സുരക്ഷിത നിലയെക്കാൾ 10 മടങ്ങിൽ അധികമാണ് ഇപ്പോഴുള്ള വായു മലിനീകരണം.
അന്തരീക്ഷ മലിനീകരണത്തിന്റെ തോതു വ്യക്തമാക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ഏറെ ഉയർന്ന നിലയിലാണ്. വരും ദിവസങ്ങളിലും സമാന അവസ്ഥ തുടരുമെന്നാണു മുന്നറിയിപ്പ്. അതേസമയം ഇന്നലെ മുതൽ മൂന്നു ദിവസത്തേക്ക് നഗരത്തിൽ വലുതും ഇടത്തരവുമായ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ധാന്യങ്ങളും പച്ചക്കറികളുമായി വരുന്ന ചരക്കുവാഹനങ്ങൾക്കു മാത്രം നിയന്ത്രണത്തിൽ ഇളവുണ്ട്.
Post Your Comments