Latest NewsIndia

നോട്ട് നിരോധനം : കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കി രണ്ടാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് നിരോധനം വളരെ നിര്‍ഭാഗ്യകരമാണ്. നോട്ട് നിരോധനം മൂലമേറ്റ ആഴത്തിലുള്ള മുറിവുകളും മുറിപ്പാടുകളും കൂടുതല്‍ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ട് വരാനിരിക്കുന്നതേയുള്ളു. ദൃഢതയുള്ള സാമ്ബത്തിക നയങ്ങള്‍ തിരിച്ചു ക്കൊണ്ടുവരണമെന്നു താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. സാമ്ബത്തിക അബദ്ധങ്ങള്‍ രാജ്യത്തെ നീണ്ട കാലത്തേക്ക് എങ്ങനെ അലോസരപ്പെടുത്തുമെന്നതും, സാമ്ബത്തിക നയങ്ങള്‍ വളരെ ശ്രദ്ധയോടെയും ചിന്തയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് മനസിലാക്കുവാനുള്ള ദിവസവും കൂടിയാണ് ഈ ദിനമെന്നു അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button