വെടിയേറ്റ് മരിച്ച ടി1 എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന അവനി എന്ന പെണ്‍കടുവ ഒരാഴ്ചയായി പട്ടിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നരവര്‍ഷത്തോളമായി മഹാരാഷ്ട്ര വനം വകുപ്പ് പിന്തുടര്‍ന്ന് വന്ന അവ്‌നിയെ കഴിഞ്ഞ ദിവസമാണ് വേട്ടക്കാര്‍ വെടിവച്ചു കൊന്നത്. കടുവയെ ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അക്രമാസക്തയായതോടെ കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഒന്നര വര്‍ഷത്തിനിടെയില്‍ പതിമൂന്ന് പേരെ രണ്ടര വയസ്സുകാരിയായ ഈ കടുവ കൊന്നു തിന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉപദ്രവകാരിയായ നരഭോജി കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടര്‍ന്ന് സെപ്തംബറില്‍ അവ്‌നിയെ വെടിവച്ച് കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ കടുവയെ കൊന്നെന്നാരോപിച്ച് നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Post Your Comments