ചെങ്ങന്നൂർ : വെണ്മണി പഞ്ചായത്തിൽ ഡിവൈഎഫ്ഐ – ആർഎസ്എസ് സംഘർഷത്തെത്തുടർന്ന് ഇന്ന് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സിപിഎമ്മും എൻഎസ്എസ് സംയുക്തസമിതിയും ഹർത്താൽ നടത്തും.
ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട് ആർ.എസ്.എസ് പ്രവർത്തകർ തകർത്തതിന് പിന്നാലെ എൻ.എസ്.എസിന്റെ ക്ഷേത്രത്തിനുനേരെ ഡി.വൈ.എഫ്.ഐ ആക്രമണമുണ്ടായി. ബുധനാഴ്ച വൈകീട്ട് താഴത്തമ്പലത്തില്‍ നിന്ന് കല്ല്യാത്രയിലേക്ക് സി.പി.എം നടത്തിയ പ്രകടനത്തെ തുടര്‍ന്നാണ് ഇരുവിഭാഗം തമ്മിൽ സംഘര്‍ഷം ഉണ്ടായത്. കല്ലേറിൽ ഭുവനേശ്വരി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന്റെ ചില്ലു തകർന്നു. നടപ്പന്തലിനും കേടുപറ്റി.
ഡിവൈഎഫ്ഐ വെൺമണി മേഖലാ പ്രസിഡന്റ് സിബി ഏബ്രഹാമിന്റെ വീടിനു നേരേ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരായ സുനിൽ, മനോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അറസ്റ്റിലായവരുടെ വീടുകൾക്കു നേരേ 2 മാസം മുൻപ് ആക്രമണം നടന്നിരുന്നു. ആ കേസിൽ സിബി പ്രതിയാണ്.
Post Your Comments