റിയാദ്: ജോലിയിൽ നിന്ന് വിട്ടുപോകാതിരിക്കുന്നതിനായി വിദേശികളായ തൊഴിലാളികളുടെ പാസ്പോര്‍ട്ട് വാങ്ങി കെെവശം വെച്ച് കുടുക്കുന്ന തൊഴിലുടമകള്‍ സൗദിയില്‍ വലിയ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ഈ കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കാന്‍ പോകുന്നത്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് പുതിയ വിധി ഇറക്കിയിരിക്കുന്നത്.
തൊഴിലാളിയെ കബളിപ്പിക്കുക, ചൂഷണം ചെയ്യുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവ മനുഷ്യക്കച്ചവടം എന്ന രീതിയിലുള്ള കുറ്റകൃത്യമായാണ് പരിഗണിക്കപ്പെടുകയെന്നും ശിക്ഷാനടപടികള്‍ കണിശമായും നേരിടേണ്ടിവരുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് നിയമ ലംഘനമാണെന്ന് തൊഴില്‍ മന്ത്രാലയം മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ അനുവാദപ്രകാരം അവരുടെ പാസ്പോര്‍ട്ട് കെെവശം വെക്കുന്നതില്‍ തെറ്റില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments