USALatest News

ട്രം​പി​ന്‍റെ അ​തൃ​പ്തിയെതുടർന്ന് യു​എ​സ് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അ​തൃ​പ്തിയെതുടർന്ന് യു​എ​സ് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ജെ​ഫ് സെ​ഷ​ന്‍​സ് രാ​ജി​വ​ച്ചു. സെ​ഷ​ന്‍​സി​നു പ​ക​രം മാ​ത്യു വി​റ്റാ​ക്ക​റെ താ​ല്‍​ക്കാ​ലി​ക​മാ​യി നി​യ​മി​ച്ചു. പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്ന് രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് ട്രം​പി​നു​ള്ള ക​ത്തി​ല്‍ സെ​ഷ​ന്‍​സ് പ​റ​ഞ്ഞു.

യു​എ​സ് നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​ത പ​ദ​വി​യാ​ണ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന്‍റേ​ത്. ട്രം​പി​നെ​പ്പോ​ലെ തീ​വ്ര വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ള്ള​യാ​ളാ​യി​രു​ന്നു സെ​ഷ​ന്‍​സും. അ​ല​ബാ​മ​യി​ല്‍​നി​ന്നു​ള്ള സെ​ന​റ്റ​റാ​യ സെ​ഷ​ന്‍​സ് ആ​ദ്യം ട്രം​പ് അ​നു​കൂ​ലി​യാ​യി​രു​ന്നു.സെ​ന​റ്റ് ആം​ഡ് സ​ര്‍​വീ​സ് ക​മ്മി​റ്റി അം​ഗ​മാ​യി​രി​ക്കെ സെ​ഷ​ന്‍​സ് റ​ഷ്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​മേ​രി​ക്ക​ന്‍ ജ​സ്റ്റീ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇതാകാം രാജിയിൽ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button