തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയില്‍ സ്വീകരിച്ചുവന്ന നിലപാടില്‍ ആശങ്കയിലായിരിക്കുന്നത് യഥാര്‍ത്ഥ അയ്യപ്പ ഭക്തരാണ്. മണ്ഡല-മകര വിളക്ക് ഉത്സവത്തിനായ നട തുറക്കും മുമ്പാണ് നവംബര്‍ 13ന് സുപ്രീംകോടതി റിവ്യു ഹര്‍ജി പരിഗണിക്കുന്നത്. റിവ്യൂ ഹര്‍ജിയിന്‍മേല്‍ സുപ്രീംകോടതിയുടെ നിലപാട് എന്താകുമെന്ന് ആശങ്കയിലാണ് ഭക്തര്‍.
യുവതീപ്രവേശന വിഷയത്തില്‍ പിടിവാശി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതായാണ് സൂചന. ഇതോടെ സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയാല്‍ യുവതി പ്രവേശന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ട് ദേവസ്വം ബോര്‍ഡ് വഴി അറിയിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ വിഷയത്തില്‍ രണ്ട് നിലപാട് കൈക്കൊള്ളുന്ന വിധത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജി 13 ന് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കോടതിവിധിക്കു ശേഷമുള്ള ശബരിമലയിലെ സ്ഥിതി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് ഇന്നലെ തീരുമാനിച്ചിട്ടുണ്ട്. അതേസമയം യുവതീപ്രവേശ വിഷയത്തില്‍ ബോര്‍ഡിന്റെ നിലപാട് എന്താകണമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. ഇതിനായി ചീഫ് എക്സിക്യൂട്ടിവ് എന്ന നിലയില്‍ ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല.
ദേവസ്വം കമ്മിഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ 12 ന് ഡല്‍ഹിയില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. . മണ്ഡലമാസ തീര്‍ത്ഥാടനത്തിന് എട്ട് ദിവസം മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കാര്യവും കോടതിയെ ധരിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പ്രളയക്കെടുതിയെ കുറിച്ചുള്ള കാര്യങ്ങളെയും ഇതിന് മറയാക്കും.
Post Your Comments