പത്തനംതിട്ട : മണ്ഡലകാലത്തിന് ഇനി 8 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ പമ്പയും നിലയ്ക്കലും. ആവശ്യത്തിന് ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും രണ്ട് സ്ഥലത്തുമായില്ല. പമ്പാ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മണ്ഡലകാലം അടുത്തിട്ടും ഇഴയുകയാണ്.
പ്രളയത്തിൽ തകർന്ന പമ്പയുടെ പുനരുദ്ധരണം പൂർണമായും നടപ്പിലായില്ല. 500 ൽ താഴെ ശൗചാലയങ്ങൾ മാത്രമാണ് പമ്പയിലെ ടോയ്‍ലെറ്റ് കോംപ്ലക്സ്ലിലുള്ളത്. താത്കാലികമായി നൂറോളം ശൗചലായങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ വിശ്രമിക്കാൻ പന്തലില്ല. അന്നദാനമണ്ഡപവും പ്രളയത്തിൽ തകരാതെ ശേഷിച്ച കെട്ടിടവും ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം എന്നാൽ ഭക്തരുടെ എണ്ണം വർദ്ധിച്ചാൽ ഈ സ്ഥലം തികയാതെ വരും.
നിലക്കൽ പ്രധാന ഇടത്താവളത്തിൽ ആയിരത്തോളം ശൗചാലയങ്ങളുണ്ട്. എന്നാൽ വെള്ളമാണ് ഇവിടെയും പ്രതിസന്ധി. ദേവസ്വം ബോർഡ് എത്രയും വേഗത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് പന്തളം കൊട്ടാര നിർവ്വാഹക സംഘം വ്യക്തമാക്കുന്നു.
Post Your Comments