വാഷിങ്ടണ്‍•പത്തടിയോളം നീളവും ചുരുട്ടിന്റെ രൂപവുമുള്ള വസ്തു ഭൂമിയെ നിരീക്ഷിക്കാന്‍ അന്യഗ്രഹജീവികള്‍ അയച്ചതുതന്നെയാകാമെന്നാണ് ഹാവാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഗവേഷകനായ റോബര്‍ട്ട് വെറിക് കഴിഞ്ഞ ഒക്ടോബറില്‍ കണ്ടെത്തിയ ഈ അത്ഭുത വസ്തു ആദ്യം വാല്‍ നക്ഷത്രമാണെന്നും പിന്നീട് ഛിന്നഗ്രഹമാണെന്നുമാണ് കരുതിയിരുന്നത്. ‘
വിദൂരഭൂതകാലത്തു നിന്നുള്ള സന്ദേശവാഹകന്‍’ എന്നര്‍ഥമുള്ള ഹവായിയന്‍ വാക്കായ ‘ഔമാമ’ എന്നിതിനു പേരിടുകയും ചെയ്തു. എന്നാല്‍ ഔമാമ ഇതു രണ്ടുമല്ലെന്നു ശാസ്ത്രലോകം വൈകാതെ കണ്ടെത്തി. സൗരയൂഥത്തിനു പുറത്തുനിന്നുള്ള വസ്തു എന്ന നിര്‍വചനമുള്ള ‘ഇന്റര്‍സ്റ്റെല്ലാര്‍’ വിഭാഗത്തില്‍ ഔമാമയെ ഉള്‍പ്പെടുത്തി. സാധാരണ രീതിയില്‍ സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിനു വിധേയമായുള്ള സഞ്ചാരപാതയാണ് ഛിന്നഗ്രഹങ്ങളും മറ്റു വസ്തുക്കളുമൊക്കെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഔമാമയുടെ സഞ്ചാരപഥം വ്യത്യസ്തമായിരുന്നു.
സൂര്യന്റെ ആകര്‍ഷണത്തെ ചെറുക്കുന്ന രീതിയില്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് ഔമാമയിലുള്ളത്. ഔമാമയുടെ കനം കുറഞ്ഞ ആകൃതി സൂര്യനില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്ത് മുന്നോട്ടുകുതിക്കാന്‍ ഇതിനെ സഹായിക്കുകയും ചെയ്യുന്നു. ചുവപ്പു കലര്‍ന്ന നിറവും മണിക്കൂറില്‍ 2 ലക്ഷം മൈല്‍ വേഗവുമുള്ള ഔമാമ ചാരബഹിരാകാശ പേടകമാണെന്നു ഹാര്‍വഡ് ശാസ്ത്രഞ്ജര്‍ കരുതാന്‍ കാരണവുമിതാണ്. മനുഷ്യനെയും ഭൂമിയെയും നിരീക്ഷിക്കാനായ് സൗരയൂഥത്തിനു പുറത്തുനിന്ന് എത്തിയതാകാം പേടകമെന്നുതന്നെയാണ് ശാസ്ത്രഞ്ജര്‍ കരുതുന്നത്.
Post Your Comments