പൂനെ• അന്യഗ്രഹ ജീവികൾ വീടിനു മുന്നിൽ വന്നു എന്നവകാശപ്പെട്ട് അടിയന്തര സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിൽ. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെയിൽ അയച്ചയാളെ പോലീസ് കണ്ടെത്തി.
മഹാരാഷ്ട്രയിലെ 47 വയസ്സുള്ള ഒരാളാണ് മെയിൽ അയച്ചതെന്ന് പോലീസ് പറയുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും ഇയാൾ മെയിൽ അയച്ചതിനെ പറ്റി വീട്ടുകാർക്ക് അറിവില്ലെന്നും പോലീസ് പറയുന്നു . സുപ്രധാന വിവരങ്ങൾ നല്കാൻ അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് എത്തുന്നു എന്നാണ് ഇയാൾ മെയിൽ അയച്ചത്. ഇയാൾ നേരത്തെയും ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.
Post Your Comments