KeralaLatest News

എന്‍.എസ്.എസ് കരയോഗം ആക്രമിക്കപ്പെട്ട സംഭവം; പ്രതികളെ കണ്ടെത്താൻ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴ: രണ്ട് എന്‍.എസ്.എസ് ഓഫീസുകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ കണ്ടെത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു. എന്‍.എസ്.എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ നടത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലെയും കൊല്ലത്തെയും എന്‍.എസ്.എസ് ഓഫീസുകൾക്ക് നേരെ ഇന്നലെയാണ് ആക്രമണം ഉണ്ടായത്.

ആലപ്പുഴ കുടശ്ശനാട് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിന്റെയും എന്‍.എസ്.എസ് ഹൈസ്കൂളിന്റെയും കൊടിമരത്തിൽ കരിങ്കൊടി കെട്ടുകയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ റീത്ത് വയ്ക്കുകയും ചെയ്തു. കൊടിമരത്തിന് ചുറ്റിലും ഗേറ്റിന്റെ ഭാഗത്തും അക്രമികൾ മുളകുപൊടി വിതറിയിരുന്നു.

കൊല്ലം പരവൂർ പൂതക്കുളത്തെ എന്‍.എസ്.എസ് ഓഫീസിന്റെ നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. പന്തളം യൂണിയനിലെ വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ കുടശ്ശനാട്ട് പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നു. സംഭവം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button