കണ്ണൂര്‍•ആര്.എസ്.എസ് നേതാക്കള്‍ തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. എന്നാല്‍ താന്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന് പറഞ്ഞു.
ബി.ജെ.പിയിലേക്ക് പോകുക എന്നൊരു ചിന്ത പോലും തനിക്കില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ പോലും കോണ്‍ഗ്രസില്‍ നിന്ന് വേറെ ഒരിടത്തും പോകില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന് ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്ന് പറഞ്ഞ സുധാകരന് ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നത് എന്നും സുധാകരൻ ആരോപിച്ചു.
Post Your Comments