തിരുവന്തപുരം: മകളുടെ ഫീസടയ്ക്കാന്‍ പോയ ബീനയെ കാണാതായ സംഭവത്തില്‍ സൂചനകളൊന്നും ലഭിക്കാതെ പോലീസ്. നവംബര്‍ ഒന്ന് വ്യാഴാഴ്ച മുതലാണ് ബീനയെ കാണാതാവുന്നത്.സമീപപ്രദേശങ്ങളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ കൊട്ടാരക്കരയിലെ സി.സി.ടി.വിയില്‍നിന്ന് വീട്ടമ്മ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ബീനയ്ക്ക് കുടുംബപ്രശ്നങ്ങളോ ശത്രുക്കളോ ഇല്ലെന്ന് ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.വ്യാഴാഴ്ച രാവിലെ സ്വന്തം സ്ഥാപനത്തിലേക്കുപോയ ബീന ഉച്ചയ്ക്ക് രണ്ട് മണിയോടെ മകളുടെ ഫീസടയ്ക്കാനുണ്ടെന്ന് പറഞ്ഞ് കോളേജിലേക്ക് പോയി. വട്ടപ്പാറയിലെ കോളേജിലേക്ക് പുറപ്പെട്ട ബീനയെ പിന്നീട് കാണാതാവുകയായിരുന്നു.പണമെടുക്കാനായി ബീന ബാങ്കിലോ കോളേജിലോ എത്തിയിട്ടില്ലെന്നാണ് ലഭിച്ച വിവരം. സംഭവത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Post Your Comments