Latest NewsKerala

പടക്കം പൊട്ടിക്കുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റം; അര്‍ബുദ രോഗിയായ വീട്ടമ്മയ്ക്കും മക്കൾക്കും നേരെ അയൽവാസിയുടെ മർദനം

14 വയസ്സുള്ള മകളെയും ഇയാള്‍ മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു

ചെങ്ങന്നൂര്‍: പടക്കം പൊട്ടിക്കുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ അര്‍ബുധ രോഗിയായ വീട്ടമ്മയ്ക്കും മക്കൾക്കും നേരെ അയൽവാസിയുടെ ആക്രമണം. ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസി അര്‍ബുധ രോഗിയായ വീട്ടമ്മയെയും മകളെയും അയൽവാസിയായ കൊച്ചുതുണ്ടിയില്‍ പുത്തന്‍വീട്ടില്‍ വിഷ്ണു (27) വീട്ടില്‍ കയറി മർദിച്ചത്. സംഭവത്തെ തുടർന്ന് വീട്ടമ്മ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ കോട്ട ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവര്‍മാരായ സുനിലും വിഷ്ണുവും പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് കൈയ്യേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കാനായി സുനില്‍ പോയി. ഈ സമയം വിഷ്ണു സുനിലിന്റെ വീട്ടിലെത്തി വീട്ടുപകരണങ്ങളും, പുറത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും അടിച്ചു തകര്‍ക്കുകയും അര്‍ബുദ രോഗിയായ ജിസയെ മര്‍ദിക്കുകയുമായിരുന്നു. ജിസയുടെ 14 വയസ്സുള്ള മകളെയും ഇയാള്‍ മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിസ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. അക്രമണത്തിനിടയില്‍ പരിക്കേറ്റ വിഷ്ണു കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button