തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ ഒളിവിൽപോയ ഡിവൈഎസ്പി ഹരികുമാറിന് വേണ്ടി ഇതുവരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല.
കീഴടങ്ങണമെന്ന് പ്രതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതിക്കുവേണ്ടി ഒരു ദിവസം കൂടി കാത്തിരിക്കാനാണ് പോലീസിന്റെ തീരുമാനം. ബന്ധുക്കൾ വഴിയാണ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ഹരികുമാറിനെ അന്വേഷണ സംഘം അറിയിച്ചത്. കൂടാത ഹരികുമാറിന്റെ ഫോൺ ഓഫാണെങ്കിലും അതുവഴിയും പ്രതിയെ കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.
ഹരികുമാറിന് ഇടുക്കിയിലും തമിഴ്‌നാട്ടിലും വിപുലമായ ബന്ധങ്ങളുള്ളതായാണ് വിവരം. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്. അതേസമയം കൊലപാതകം അന്വേഷിക്കുന്ന സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. രണ്ട് സിഐമാരെയും ഷാഡോ പോലീസിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments