KeralaLatest NewsIndia

ശബരിമലയിലെ യുവതീ പ്രവേശനം: സര്‍ക്കാര്‍ പദ്ധതി പൊളിച്ചത് വിശ്വസ്‌തരായ പൊലീസുകാരെന്നു സൂചന

.ഇതിന്റെ ശബ്ദരേഖ പുറത്തു വന്നതായാണ് സൂചന.

കൊല്ലം: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ ആസൂത്രണം ചെയ്‌ത പദ്ധതി ഭരണപക്ഷത്തിന്റെ വിശ്വസ്‌തരായ പൊലീസുകാര്‍ തന്നെ പൊളിച്ചതായി വിവരം.ഇതിന്റെ ശബ്ദരേഖ പുറത്തു വന്നതായാണ് സൂചന. പൊലീസ് ആസ്ഥാനത്തെ മദ്ധ്യനിരയിലെ ഒരു ഓഫീസറുടെ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.സര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും സന്നിധാനത്ത് കടുത്ത നടപടിയിലേക്ക് പോകുന്നത് സേനയ്‌ക്ക് ഭൂഷണമല്ലെന്നാണ് സംഭാഷണത്തിന്റെ സാരാംശം.

അതേസമയം, പല ഓഫീസര്‍മാരും ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുനിന്നതും സേനയില്‍ ചര്‍ച്ച ആയിട്ടുണ്ട്. ഡിവൈ.എസ്.പി, സി.ഐ റാങ്കിലുള്ള ചിലരാണ് മാറി നിന്നത്.സന്നിധാനത്ത് പൊലീസ് നടപടിയില്‍ അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായാല്‍ അത് നാട്ടില്‍ വലിയ അക്രമസംഭവങ്ങള്‍ക്ക് ഇടയാക്കുമെന്നും വിലയിരുത്തുന്നു.

ഇതിന്റെ പ്രതിഷേധം ആദ്യഘട്ടത്തില്‍ സര്‍ക്കാരിനെതിരെയുള്ള വികാരത്തിന്റെ ഭാഗമായി പൊതുമുതല്‍ നശീകരണത്തിലേക്ക് നീങ്ങാം. എന്നാല്‍ അടുത്ത ഘട്ടത്തില്‍ അത് സി.പി.എം -സംഘപരിവാര്‍ ഏറ്റുമുട്ടലില്‍ കലാശിക്കുമെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button