
പത്തനംതിട്ട: ശബരിമലയിൽ കുഞ്ഞിന്റെ ചോറൂണിനായി എത്തിയ കുടുംബത്തിനേയും പ്രതിഷേധക്കാർ വെറുതെവിട്ടില്ല. കുഞ്ഞിനൊപ്പം എത്തിയ അമ്ബത് വയസ്സുകഴിഞ്ഞ സ്ത്രീയെ പോലും തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന സാഹചര്യം സന്നിധാനത്തുണ്ടായി. അവര്‍ക്കൊപ്പം എത്തിയ മൃദുല്‍ എന്ന യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം ആയിരുന്നു. കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് തൃശൂര്‍ ലാലൂരില്‍ നിന്നുള്ള കുടുംബം ശബരിമലയില്‍ എത്തിയത്.
യുവാവിന് ക്രൂര മർദനം ഏൽക്കേണ്ടിവന്നു. ഇയാളുടെ ഷര്‍ട്ട് വലിച്ചുകീറുകയും മുണ്ട് വലിച്ചൂരുകയും ചെയ്ത ശേഷം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു മൃദുലിനെ. കുഞ്ഞിന് ചോറ് കൊടുക്കാന്‍ വേണ്ടി വന്നതാണ് എന്ന് പറഞ്ഞിട്ടും അവർ കേട്ടില്ലെന്നും മൃദുല്‍ പറയുന്നുണ്ട്.
പലരില്‍ നിന്നും സുരക്ഷ ഭീക്ഷണി ഉണ്ടെന്നും കേരളീയ പൊതു സമൂഹത്തിന്റെയും കേരളത്തിലെ മുഴുവന്‍ വിശ്വാസികളുടെയും പിന്തുണയും തങ്ങള്‍ക്ക് വേണമെന്നും യുവാവ് പറഞ്ഞു
Post Your Comments