
കോഴിക്കോട് : രണ്ടാമൂഴം സിനിമയുടെ സംവിധായകന്‍ വി.എ. ശ്രീകുമാർ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിച്ചിരുന്നു. എന്നാൽ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്നും നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും എം.ടിയുടെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു. ഇതോടെ 13ലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു.
സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും കേസ് വേഗം തീരണമെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ട് ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ വെക്കണമെന്നുമായിരുന്നു ഒക്ടോബര്‍ 25ന് കേസ് പരിഗണിച്ചപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയോട് അവശ്യപ്പെട്ടത്. ഇതിലാണ് കോടതി ഇന്ന് വാദം കേട്ടത്.
മൂന്നുവര്‍ഷംകൊണ്ട് സിനിമ നിര്‍മ്മിക്കാമെന്നു കരാറുണ്ടാക്കി നാലുവര്‍ഷമായിട്ടും ഒന്നും നടക്കാത്തതിനാലാണ് തിരക്കഥ തിരികെയാവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചത്.
Post Your Comments