Latest NewsKerala

രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകുമോ എന്ന് ഇന്നറിയാം; തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട എംടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്കഥ നല്‍കി മൂന്ന് വര്‍ഷത്തിനകം രണ്ടാമൂഴം സിനിമ ചിത്രീകരണം തുടങ്ങുമെന്ന കരാര്‍ ലംഘിച്ചതോടെയാണ് എംടി കോടതിയെ സമീപിച്ചത്. നേരത്തെ എംടി യുടെ ഹര്‍ജി പരിഗണിച്ച കോടതി തിരക്കഥ ഉപയോഗിക്കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും സംവിധായകനും നിര്‍മ്മാണ കമ്പനിക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

കൂടാതെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്ന് എംടി പറഞ്ഞു. എംടിയുടെ ഹര്‍ജി പ്രകാരം സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചിരുന്നു.

അതേസമയം ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു. കേസ് നിയമയുദ്ധമായി മാറില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നതായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button