ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്രമുന്നറിയിപ്പെന്ന് സര്‍ക്കാര്‍. തീവ്രസ്വഭാവമുള്ളഗ്രൂപ്പുകള്‍ ശബരിമലയില്‍ എത്തുമെന്നായിരുന്നു ഇന്റലിജന്‍ മുന്നറിയിപ്പ്. ഹൈക്കോടതിയിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
പുന:പരിശോധനാ ഹർജിയിൽ സുപ്രീംകോടതി വിധി വരുംവരെ ശബരിമലയിലെ യുവതീ പ്രവേശം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹർജി പരിഗണിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.അതിനിടെ ശബരിമലയിൽ പോകാൻ സ്ത്രീകളുടെ വ്രതം 21 ദിവസമായി കുറയ്ക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കാൻ തന്ത്രിക്ക് നിർദ്ദേശം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്രതശുദ്ധിസംബന്ധിച്ച് തീരുമാനം എടുക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാരന് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മള്ളിയൂർ സ്വദേശി നാരായണൻ പോറ്റിയാണ് ഹർജി സമർപ്പിച്ചത്.
Post Your Comments