വാട്‌സ് ആപ്പിലെ പുതിയ ഫീച്ചര്‍ ഉപഭോക്ാക്കളെ ആപ്പിലാക്കുമെന്ന് സൂചന. വാട്‌സ് ആപ്പ് പ്രൈവറ്റായി അയക്കുന്ന മെസേജുകള്‍ തെറ്റായി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അത്തരത്തില്‍ വാട്ട്സ് ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറാണ് ഗ്രൂപ്പ് ചാറ്റിലെ മെമ്പേഴ്‌സിന് പേഴ്സണലായി സീക്രട്ട് മെസേജുകള്‍ അയക്കാന്‍ കഴിയുമെന്നത്.
ഇത് ഫേസ്ബുക്ക് നിയന്ത്രിക്കുന്ന വാട്ട്സ് ആപ്പിന്റെ പുതിയ വേര്‍ഷനിലാണ് ലഭ്യമാകുക. എന്നാല്‍ നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് പുത്തന്‍ ഫീച്ചറില്‍ ഗ്രൂപ്പില്‍ സീക്രട്ടായി പേഴ്സണലി അയക്കാന്‍ സാധിക്കുന്ന മെസേജുകള്‍ പരസ്യമാകാന്‍ സാധ്യതയുണ്ടെന്നാണ്.
മെസേജുകള്‍ പേഴ്സണലായി അയക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഈ ടെക്നിക്കല്‍ ഇറര്‍ കണ്ടു പിടിച്ചിരിക്കുന്നതും പുത്തന്‍ വേര്‍ഷനിലാണ്. എന്നാല്‍ പുതിയ ഫീച്ചര്‍ ഗ്രൂപ്പിലെ ചര്‍ച്ചയുടെ സന്ദര്‍ഭം നഷ്ടപ്പെടാതെ വ്യക്തിഗത ചാറ്റിലേക്ക് നിങ്ങളെ തിരിച്ചുവിടുകയാണ് ചെയ്യുന്നതെന്നാണ് വാട്ട്സ് ആപ്പ് അധികൃതരുടെ വാദം.
Post Your Comments