ഓസ്റ്റിൻ : വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങുമ്പോൾ ഹെലികോപ്ടര്‍ തകര്‍ന്ന് യുവദമ്പതികൾ മരിച്ചു. ടെക്സസിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സഹപാഠികളായിരിക്കെ പ്രണയത്തിലായ വില്‍ ബൈലറും ബെയ്‌ലി അക്കര്‍മാനുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇരുവരും വിവാഹിതരായത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.
വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് സ്വന്തം കോപ്ടറില്‍ ഇരുവരും യാത്ര പുറപ്പെട്ടു. ഒന്നരമണിക്കൂറിന് ശേഷം ഹെലികോപ്ടര്‍ മലഞ്ചെരുവില്‍ തകര്‍ന്നു വീഴുകയായിരുന്നു. പൈലറ്റ് ജെറിയും കൊല്ലപ്പെട്ടു. അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണ് അതുകൊണ്ടുതന്നെ ഹെലികോപ്റ്റർ തകരാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments