Latest NewsKeralaIndia

സന്നിധാനത്ത് മാധ്യമങ്ങളെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകർ: എ എൻ രാധാകൃഷ്ണൻ

അക്രമത്തിനായി റിക്രൂട്ട് ചെയ്ത ആള്‍ക്കാരെ സിപിഎം സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കേണ്ടത് പോലീസാണെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അക്രമത്തിനായി റിക്രൂട്ട് ചെയ്ത ആള്‍ക്കാരെ സിപിഎം സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ഇവരാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും അദ്ദേഹം നിലയ്ക്കലില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. കെഎസ്‌ആര്‍ടിസി ബസിലും കയറ്റി വിടുന്നില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസില്‍ കയറ്റിവിടാമെന്ന് പൊലീസ് നേതാക്കളെ അറിയിച്ചെങ്കിലും തര്‍ക്കം ഇപ്പോഴും തുടരുകയാണ്.

പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവരെയാണ് നിലയ്ക്കലില്‍ തടഞ്ഞത്. പമ്പയിലേക്ക് തങ്ങളുടെ വാഹനം കടത്തിവിടണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ സമ്മതിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് വാക്കുതര്‍ക്കമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button